കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ബന്ധം വീണ്ടും വഷളായത്.
ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും അടിസ്ഥാനമില്ലാതെ ലക്ഷ്യംവെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ പ്രതിനിധിയെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീവ്രവാദത്തിൻ്റെയും അക്രമത്തിൻ്റെയും അന്തരീക്ഷത്തിൽ ട്രൂഡോ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയൻ സർക്കാരിൻ്റെ പ്രതിബദ്ധതയിൽ ഇന്ത്യയ്ക്ക് വിശ്വാസമില്ല. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ സർക്കാരിൻ്റെ പിന്തുണയ്‌ക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കാനഡയുടെ ആരോപണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.
TAGS: INDIA | CANADA
SUMMARY: We have no faith in, India withdraws High Commissioner from Canada



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.