വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; ബെയ്‌റൂട്ടില്‍ 6 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന് നേരെ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ലെബനാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയെ നേരിടാൻ ലെബനാനിലേക്കു കരമാർഗം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് വിജയിക്കും അനുശോചന വീഡിയോയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേലുമായി കരയുദ്ധം ആരംഭിച്ചതായും, അതിർത്തി മേഖലയിലെ മറൂൺ എൽ റാസിൽ മൂന്ന് ഇസ്രായേലി യുദ്ധടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കുമെന്നാണ് വിവരം.
TAGS : ISRAEL LEBANON WAR
SUMMARY : Israel intensified air strikes; 6 people were killed in Beirut



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.