കഥ-കവിത ബെംഗളൂരു 2024 പ്രകാശനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബെംഗളൂരു 2024' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇതോടൊപ്പം ‘സർഗജാലകം' ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്' എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു. ബെംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകത്തിന്റെ ആദ്യപ്രതി ലാലി രംഗനാഥും മാസികയുടെ ആദ്യപ്രതി കെ.ആർ. കിഷോറും ഏറ്റുവാങ്ങി.
ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി.ആർ. ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, കെ.എസ്. സിന, പി.എസ്. ജ്യോത്സ്‌ന, ശ്രീദേവി ഗോപാൽ, എസ്. സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. കെ.കെ. പ്രേംരാജ്, കെ.കെ. ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ്.കെ. നായർ, ലാലി രംഗനാഥ്, രജത് കുറ്റിയാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെയുള്ള 16 എഴുത്തുകാരുടെ രചനകളാണ് ഉള്ളത്.
വി.ആർ. ഹർഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ, കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
TAGS : ART AND CULTURE
SUMMARY : ‘Katha-Kavita Bengaluru 2024' released



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.