കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. ഇത്രയും മനുഷ്യജീവനകള്‍ കവര്‍ന്ന മറ്റൊരു ദുരന്തത്തെ കേരളം നേരിട്ടിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളിയായിരുന്നു. പുറത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ കേരള ജനതയെ പരിഭ്രമിപ്പിക്കുന്നതായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
ഒരു കുടുംബം ഒന്നാകെ നഷ്ടമാകുന്നതിലും വലിയ വേദനയാണ് എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി. പരിപൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട വയനാട് പകച്ചു നില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കക്ഷിരാഷ്ട്രീയ മത വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും ദുരന്തത്തിന്റെ വാര്‍ത്ത അപ്രത്യക്ഷമായി.
എന്നാല്‍ വയനാട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി സര്‍ക്കാര്‍ തുടര്‍ന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നത് ആയി ബന്ധപ്പെട്ട പ്രത്യേക പഠനം ആവശ്യമാണ്. വയനാട് പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
TAGS : KERALA ASSEMBLY | WAYANAD LANDSLIDE
SUMMARY : Kerala Legislative Assembly begins session; The Legislative Assembly paid tribute to those who died in the Wayanad disaster



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.