കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം; 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പുറത്തിറക്കുന്നു

ബെംഗളൂരു : കർണാടകത്തിയില്‍ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ (എം.എം.യു) പുറത്തിറക്കാനൊരുങ്ങി സംസ്ഥാന തൊഴിൽവകുപ്പ്. ഇതിനുള്ള വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി സർക്കാർ ടെൻഡർ നടപടികള്‍ ആരംഭിച്ചു. 2022-23 ലെ ബജറ്റിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 2022 ഡിസംബറിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പദ്ധതിക്ക് അനുമതി നൽകി.
ഓരോ ജില്ലയ്ക്കും മൂന്ന് ആംബുലൻസുകൾവീതമാണ് നല്‍കുക. വലിയ ജില്ലകൾക്ക് മൂന്നിൽ കൂടുതൽ ലഭിച്ചേക്കും. ഓരോ ആംബുലൻസിലും എം.ബി.ബി.എസ്. ഡോക്ടർമാരുൾപ്പെടെ പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കൽ സംഘമുണ്ടാകും. അടിയന്തരസാഹചര്യമുണ്ടായാൽ തൊഴിലാളികളെ ഈ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിക്കും. നിർമാണത്തൊഴിലാളികളുടെ ആശ്രിതർക്കും ചികിത്സാ സൗകര്യം ലഭിക്കും.
ബോഡി ഇംപെഡൻസ് അനലൈസർ, ബ്ലഡ്പ്രഷർ മോണിറ്റർ, തെർമോമീറ്റർ, ഡിജിറ്റൽ സ്റ്റെതസ്‌കോപ്പ്, ഹീമോഗ്ലോബിൻ മീറ്റർ, യൂറിൻ അനലൈസർ, ഡോക്യുമെന്റ് സ്കാനർ, ആൻഡ്രോയിഡ് ടാബ്‌ലറ്റ് തുടങ്ങിയ 25 ഉപകരണങ്ങൾ ആംബുലൻസിൽ ഉണ്ടാകും. എച്ച്.ഐ.വി., ഡെങ്കി, ചിക്കുൻഗുനിയ ഉൾപ്പെടെ മുപ്പതോളം പരിശോധനകൾക്കും ആംബുലൻസിൽ സൗകര്യമുണ്ടാകും. നിർമാണസ്ഥലത്തുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഒട്ടേറെ തൊഴിലാളികൾക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതിന് പുതിയ സംവിധാനം പരിഹാരമാകുമെന്ന് തൊഴില്‍വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു..
TAGS : BENGALURU NEWS
SUMMARY : Medical assistance for construction workers; 100 hi-tech mobile medical units are launched



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.