സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ കൂട്ടായ്മയ്ക്ക്
ആണവായുധ വിമുക്ത ലോകത്തിനായി പ്രവർത്തിച്ചതിന് അംഗീകാരം

സ്റ്റോക്ഹോം: 2024 ലെ സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സന്നദ്ധ സംഘടനയാണ് നിഹോണ്‍ ഹിഡാന്‍ക്യോ.
ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ- ആൻഡ് എച്ച്- ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻസാണ് നിഹോൺ ഹിഡാൻക്യോ എന്നറിയപ്പെടുന്നത്, 1956-ൽ ഹിബകുഷയാണിത് സ്ഥാപിക്കുന്നത്. വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ പോരാടിയതിൽ ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി കണ്ടെത്തി.
അണുബോംബിൽ ഇരയാക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുക, ആണവായുധങ്ങൾ ആഗോളതലത്തിൽ നിർത്തലാക്കുക എന്നിവയാണ് നിഹോണ്‍ ഹിഡാന്‍ക്യോയുടെ സ്ഥാപക ലക്ഷ്യം. ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യ, ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രഖ്യാപനം.
2023 ൽ നൊബേൽ ലഭിച്ചത് ഇറാൻ മനുഷ്യവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഇക്കഴിഞ്ഞ എട്ടിനാണ് ഭൗതികശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി രസതന്ത്ര നോബേലും സാഹിത്യ നോബേൽ ഒക്ടോബർ പത്തിനും പ്രഖ്യാപിച്ചു. ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം നൽകുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം ഒക്ടോബർ 14ന് പ്രഖ്യാപിക്കും.
TAGS : NOBEL PEACE PRIZE 2024 | NIHON HIDANKYO | HIBAKUSHA
SUMMARY : Nobel Peace Prize. For the Hiroshima-Nagasaki Survivors' Association



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.