കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 17നു രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ പൂക്കള മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 14 വരെ ആണ്. പങ്കെടുക്കുന്ന ടീമുകള്‍ knssboard@gmail. Com എന്ന ഇമെയില്‍ വിലാസത്തിലോ ഫോണിലോ ബന്ധപെടുക. ഫോണ്‍ : 9880184310, 9448771531, 8123452967
അന്നേ ദിവസം കെ എന്‍ എസ് എസ് ജക്കൂര്‍ കരയോഗത്തിന്റെ കുടുംബസംഗമവും സംഘടിപ്പിക്കുന്നതാണ്. കരയോഗം പ്രസിഡന്റ് ശ്രീഹരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. തദവസരത്തില്‍ കര്‍ണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഢ, എം എല്‍ എ എസ് ആര്‍ വിശ്വനാഥ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. കരയോഗം അംഗങ്ങളുടെ കലാ പരിപാടികള്‍, മിഥുന്‍ ശ്യാം അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ ഡാന്‍സ്, വടകര വരദ അവതരിപ്പിക്കുന്ന അമ്മ മഴക്കാറ് നാടകം എന്നിവ ഉണ്ടായിരിക്കും.
TAGS : KNSS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.