നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് പോയിൻ്റുകളും സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനും നൽകുന്നതാണ് പുതിയ സ്മാർട്ട് ബസ് സ്റ്റേഷൻ. എംഎൻസി സാപിയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ശിൽപ ഫൗണ്ടേഷനാണ് സ്റ്റേഷൻ വികസിപ്പിച്ചത്. ബുധനാഴ്ച ഫൗണ്ടേഷൻ അംഗങ്ങൾ ചേർന്ന് ബസ് സ്റ്റേഷൻ ബിബിഎംപിക്ക് സമർപ്പിച്ചു.
പാനിക് ബട്ടൺ (അൾസൂർ ഗേറ്റ് പോലീസ് കണ്ട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചത്), സിസിടിവി കാമറകളിലൂടെ 24/7 നിരീക്ഷണം, ക്യുആർ കോഡ് സ്കാൻ ചെയ്ത് 5 രൂപ അടച്ച് സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കാം, സെൻസർ അധിഷ്‌ഠിത ചവറ്റുകുട്ടകൾ, ഓട്ടോമാറ്റിക് ഗാർബേജ് കൺട്രോൾ സിസ്റ്റം, ബിഎംടിസി ബസുകളുടെ തത്സമയ വിവരങ്ങൾ എന്നിവയാണ് പുതിയ ബസ് സ്റ്റേഷന്റെ പ്രത്യേകത.
TAGS: BENGALURU | BUS STOP
SUMMARY: Smart bus station at nrupathumga road starts functioning



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.