ബെംഗളൂരുവിൽ അനധികൃത താമസം; പത്ത് പാക് പൗരന്മാർ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് പാകിസ്താൻ സ്വദേശികൾ കൂടി പിടിയിൽ. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും പീനിയിലെ ആന്ദ്രഹള്ളി മെയിൻ റോഡിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. ഇതോടെ നഗരത്തിൽ നിന്നും അനധികൃത താമസത്തിനു പിടിയിലാകുന്ന പാക് പൗരൻമാരുടെ എണ്ണം 19 ആയി.
വ്യാജ മേൽവിലാസത്തിലാണ് മുഴുവനാളുകളും നഗരത്തിൽ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ജിഗനിയിൽ നിന്ന് ദമ്പതികളും മാതാപിതാക്കളും ഉൾപ്പെടെ നാല് പാക് പൗരന്മാർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് പേർ കൂടി അറസ്റ്റിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പത്ത് പേർ കൂടി പിടിയിലാകുന്നത്.
ഇതിനിടെ പാക് പൗരൻമാർക്ക് നഗരത്തിൽ അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പർവേസ് എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാക് പൗരന്മാർക്ക് ബെംഗളൂരുവിൽ താമസസൗകര്യം ഒരുക്കിയതും, വ്യാജ പാസ്പോർട്ട്, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകൾ എന്നിവ ഏർപ്പാടാക്കിയതും പർവേസ് തന്നെയാണെന്ന് പോലീസ് പറഞ്ഞു.
പാക് മതനേതാവ് യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ നഗരത്തിലെത്തിയത്. നേരത്തെ അറസ്റ്റിലായവരെല്ലാം ഇയാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ്റെ തലവനാണ് പർവേസ്.
കൂടുതൽ പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് സംശയമെന്ന് സിറ്റി പോലീസ് പറഞ്ഞു. അറസ്റ്റിലായവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ പോലീസിനും വിവരം കൈമാറിയിട്ടുണ്ട്. മെഹ്ദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും കസ്റ്റഡിയിലെടുക്കും.
TAGS: BENGALURU | ARREST
SUMMARY: 10 more Pakistani nationals living illegally in Bengaluru arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.