കാണാതായ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി; വെള്ളം വാങ്ങാനിറങ്ങിയപ്പോൾ ട്രെയിൻ പോയതായി മനു

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി നൽകിയ മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയതിനാലാണ് ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതെന്ന് മനു വെളിപ്പെടുത്തി. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരുവല്ലയിൽ നിന്നും മനു തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യവെയാണ് മനുവിനെ നേരത്തെ കാണാതായത്. തിരുവനന്തപുരത്ത് നിന്നും ആന്ധ്രാപ്രദേശിലേക്ക് ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മനുവും കുടുംബവും. മാവേലിക്കര റെയിൽവെ സ്റ്റേഷൻ കഴിഞ്ഞ ശേഷം മകനെ കാണാതായെന്നാണ് രക്ഷകർത്താക്കൾ പരാതി നൽകിയത്. കോട്ടയം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ അച്ഛനും അമ്മയും പരാതി നൽകുകയായിരുന്നു. മനുവിന്റെ ഫോണടക്കം ട്രെയിനിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പോലീസും മനുവിനായി അന്വേഷണം തുടങ്ങിയിരുന്നു.
TAGS : MISSING CASE
SUMMARY : The missing magician Manu Poojapura was found; when he went to buy water, he found out that the train had left



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.