ജുലാന മണ്ഡലത്തില്‍ വിജയിച്ച് ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ഹരിയാനയിലെ ജുലാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം. ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാനയില്‍ വിനേഷിന്റെ എതിരാളി.
ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് യോഗേഷ് ബൈരാഗിയായിരുന്നു. പാരിസ് ഒളിമ്പിക്സില്‍ ഭാരക്കൂടുതല്‍ വിവാദത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോണ്‍ഗ്രസില്‍ ചേർന്ന വിനേഷിന് ജുലാനയില്‍ മത്സരിക്കാൻ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയായിരുന്നു.
TAGS : VINESH PHOGAT | HARIYANA
SUMMARY : Wrestler Vinesh Phogat won in Julana constituency



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.