കള്ളക്കുറിച്ചി വ്യാജമദ്യ കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി


ചെന്നൈ: കള്ളക്കുറിച്ചിയില്‍ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് പി ബി ബാലാജിയും ചൂണ്ടിക്കാട്ടി.

പ്രധാന പ്രതിയായ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടിയ്‌ക്കെതിരെ നിരവധി കേസുകള്‍ ചുമത്തിയിട്ടും അനധികൃതമായി കള്ളക്കടത്ത് വില്‍പന നടത്തുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഭവമാണ്. എന്തുകൊണ്ട് പോലീസിന് ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നും കോടതി ചോദിച്ചു. കേസില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആശങ്ക ബലപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച്‌ പരാമര്‍ശിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കല്ലെറിഞ്ഞാന്‍ എത്തുന്ന ദൂരത്താണ് സംഭവം നടന്നത്. എന്നിട്ടും ഇതെങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് കോടതിയെ അദ്ഭുതപ്പെടുത്തുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെന്‍ഷനുകളിലൊന്ന് റദ്ദാക്കപ്പെടുകയും ചെയ്തു.

TAGS :
SUMMARY : Counterfeit Liquor Case; Madras High Court orders probe


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!