സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയാണ് കവര്‍ച്ച നടത്തിയത്. ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വർണം കൂടി തന്‍റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
TAGS : KOZHIKOD
SUMMARY : Complaint that two kg of gold was stolen after attacking a gold dealer



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.