കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയില്‍


ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ കാണാതായ യുവതിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. ഇക്കഴിഞ്ഞ ആറാം തീയതി കാണാതായ വിജയലക്ഷ്മിയെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന ആലപ്പുഴയിലെ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.

യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ സ്വദേശിയായ ജയചന്ദ്രൻ രണ്ട് കുട്ടികളുടെ പിതാവാണ്. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മി വിവാഹമോചിതയാണ്. ഇവർക്ക് കുട്ടികളുമുണ്ട്. ഇരുവരും തോട്ടമ്പള്ളി ഹാർബറില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് വിവരം.

മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്ന് ജയചന്ദ്രൻ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. കൊലയ്ക്ക് ശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ കെഎസ്‌ആർടിസി ബസില്‍ ഉപേക്ഷിച്ചതാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിച്ചത്.

എറണാകുളത്ത് നിന്ന് കണ്ടെത്തിയ ഫോണ്‍ കെഎസ്‌ആർടിസി കണ്ടക്ടർ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയചന്ദ്രനെയാണ് വിളിച്ചത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ, കാള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചപ്പോള്‍ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു.

വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ പോകുകയും ചെയ്തിരുന്നു. ഇവിടെ വച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഇവരെ കൊന്ന് വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്‌തെന്നും വിവരമുണ്ട്. ഫോറൻസിക് വിദഗ്ദരുമായി സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിവരികയാണ്.

TAGS :
SUMMARY : The missing woman was killed and buried; Friend in custody


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!