ജനവാസ കേന്ദ്രത്തിലെത്തിയ കടുവയ്ക്ക് നേരെ ആക്രമണം; ഒരു കണ്ണിന്റെ കാഴ്ച പോയി, തലച്ചോറിന് ക്ഷതം; 9 പേര് അറസ്റ്റില്‍

ദിസ്പൂർ: അസമില്‍ ജനവാസ കേന്ദ്രത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍, കടുവയെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പെണ്‍കടുവയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുകയും കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തു. മാത്രമല്ല മൂക്കിലൂടെ രക്തസ്രാവമുണ്ടായി.
മൂന്ന് വയസ്സുള്ള റോയല്‍ ബംഗാള്‍ കടുവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വയസ്സുള്ള റോയല്‍ ബംഗാള്‍ കടുവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാമാഖ്യ റിസർവ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികള്‍ കടുവയെ ആക്രമിക്കുകയായിരുന്നു.
ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നാലെ പെണ്‍കടുവ സമീപത്തെ നദിയില്‍ വീണു. 17 മണിക്കൂർ കഴിഞ്ഞാണ് കടുവയെ കണ്ടെത്തിയത്. സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ആക്രമിച്ചതെന്ന് ‘പ്രതിദിൻ ടൈം' എന്ന ഗുവാഹത്തിയില്‍ നിന്നുള്ള ചാനല്‍ റിപ്പോർട്ട് ചെയ്തു.
Armed forest officials pelted stones to chase away a tiger that ventured into human habitat in Assam's Kaliabor recently. The tiger can be seen running away after being hit by a stone and jumping into a water body for safety. #Tiger #Assam #Kaliabor | @assamforest pic.twitter.com/FulHNRaXZN
— Pratidin Time (@pratidintime) November 20, 2024
എന്നാല്‍ ജനങ്ങള്‍ ആക്രമിച്ചതിന് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് സ്ഥലത്തെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കടുവയെ കാസിരംഗയിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റി.
TAGS : LATEST NEWS
SUMMARY : Attack on the tiger that reached the population center



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.