ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയില്‍ അവസാന പ്രവൃത്തിദിനം. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് മറ്റന്നാള്‍ വിരമിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ചരിത്രപരമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് ചന്ദ്രചൂഢ് പടിയിറങ്ങുന്നത്.
സ്വകാര്യത മൗലികഅവകാശമാണോ എന്ന ചോദ്യത്തിന് അതേയെന്ന് തന്നെയായിരുന്നു ചന്ദ്രചൂഢ് എഴുതിയ വിധിന്യായം. സ്വവർഗ ലൈംഗികത കുറ്റകൃത്യമാക്കിയ 19-ാം നൂറ്റാണ്ടിലെ നിയമം അദ്ദേഹം കാറ്റില്‍പറത്തി. വിവിധ കേസുകളില്‍ അർണാബ് ഗോസ്വാമി മുതല്‍ ആള്‍ട്ട് സഹസ്ഥാപകൻ സുബൈർ വരെയുള്ളവർക്ക് ജാമ്യം നല്‍കി.
ഭരണഘടനാ മൂല്യങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്ന എഡിഎം ജബല്‍പൂർ വിധി ന്യായത്തിലൂടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഢിന്‍റെ വിധിയേയും തള്ളിക്കളഞ്ഞു. അവസാന വർഷം മാത്രം 18 ഭരണഘടന ബെഞ്ചില്‍ തീരുമാനമെടുത്തു. അയോധ്യ, ശബരിമല യുവതി പ്രവേശനമടക്കമുള്ള ബഞ്ചുകളില്‍ നിർണായക വിധി ഡിവൈ ചന്ദ്രചൂഢിന്‍റെതാണ്.
ആർജ്ജവമുള്ള വിധികളുടെ പേരില്‍ കയ്യടി നേടിയപ്പോഴും വിട്ടുകൊടുക്കാതെ വിമർശർ എന്നും ഒപ്പമുണ്ടായിരുന്നു. അവസാന ദിവസവും കോടതിയില്‍ കർമ്മനിരതനാണ് ചന്ദ്രചൂഢ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി മുറിയ്ക്കുള്ളില്‍ യാത്രയയപ്പ് യോഗം നടക്കും.
TAGS : DY CHANDRACHUDA | SUPREME COURT
SUMMARY : Today is the last working day of Chief Justice DY Chandrachud in the Supreme Court



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.