വെള്ളം ഒഴിച്ച് ഓടിക്കും; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍


വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിന്‍  ട്രാക്കിലേക്ക്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ട്രെയിനിന്റെ പൈലറ്റ് പദ്ധതി വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ സ്ഥിര സര്‍വീസിനായി ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിനിന്‍റെ ചൂളംവിളി ആദ്യം കേള്‍ക്കുക.

നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വെ.

പദ്ധതിക്കായി ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള ഡിസൈനുകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളുന്നു. ഇത് കാർബൺ ബഹിർഗമനം പൂജ്യം ശതമാനമാക്കുന്നു. ഇത്തരത്തിൽ ക്ലീൻ എനർജിയെന്ന നിലയിൽ ഹൈഡ്രജൻ ട്രെയിൻ മാറുമെന്നും ഇത് ഭാവിയിൽ വ്യാപകമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാത്രമല്ല, ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും യാത്രക്കാരുടെ ശേഷിയും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.  കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാന്‍ ലിഥിയം ബാറ്ററിയുമുണ്ടാവും.

നിലവില്‍ ജര്‍മനി, സ്വീഡന്‍, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.



TAGS :
SUMMARY : Country's first hydrogen train to track, test run in December


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!