ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു


ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവരെ ചിക്കബെല്ലാപുര പോലീസ് അറസ്റ്റ് ചെയ്തു.

ബിന്ദുവിന്റെ ഭർത്താവുമായി അധ്യാപികയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സതീഷ് റെഡ്ഡിയെയാണ് യുവതിയെ ആക്രമിക്കാന്‍ ബിന്ദു നിയോഗിച്ചത്. ധനമിട്ടനഹള്ളിയിലിയെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് സതീഷ് റെഡ്ഡിയും കൂട്ടാളികളും അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ പീഡിപ്പിച്ച ശേഷം കേബിൾ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും മരിച്ചെന്നു ഉറപ്പുവരുത്തി ആഴം കുറഞ്ഞ കുഴിയില്‍ ഇട്ടശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു. മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച് ദീർഘനേരം കഴിയാനുള്ള കഴിവുകളുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അക്രമികള്‍ സ്ഥലവിട്ടതോടെ യുവതി പ്രദേശവാസികളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: |
SUMMARY:  Held her breath and pretended to be dead; A yoga teacher who was abducted and buried by assailants escaped


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!