ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു : ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2024' ഞായറാഴ്ച രാവിലെ 6.30-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
കുട്ടികളുടെ കലാപരിപാടികൾ, കൈരളി സമാജം രാഗമാലിക ടീം അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ് മാസ്റ്റർ വിഷ്ണു ടി.ഡി.എസും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്, കലാമണ്ഡലം രശ്മി ശരത്തും കുട്ടികളും അവതരിപ്പിക്കുന്ന ഡാൻസ്, മിഥുനും സംഘവും അവതരിപ്പിക്കുന്ന കേരളനടനം എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് 11.30 മുതൽ ഓണസദ്യ, കൈരളി സമാജം ടീമിന്റെ തിരുവാതിരക്കളി, കൈപ്പട്ടൂർ കലാവേദി അവതരിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, കൈരളി കലാകാരന്മാരുടെ കോമഡി സ്കിറ്റ്, പിന്നണിഗായിക ദുർഗാ വിശ്വനാഥ്, റിത്തുരാജ് എന്നിവരും സംഘവുമവതരിപ്പിക്കുന്ന ഗ്രാൻഡ് മ്യൂസിക്കൽ ഷോ, ഭാസി, പോൾസനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയുമുണ്ടാകും.
ഉച്ചയ്ക്ക് 2 ന സാംസ്കാരിക സമ്മേളനത്തിൽ കൃഷ്ണഗിരി എം.പി. കെ. ഗോപിനാഥ്, ഹൊസൂർ എം.എൽ.എ. വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, കൃഷ്ണഗിരി കളക്ടർ കെ.എം. സരയു എന്നിവർ പങ്കെടുക്കും.
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.