2036 ൽ ഒളിമ്പിക്‌സ് നടത്താൻ തയ്യാർ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ ഔദ്യോഗികമായി കത്തയച്ചു


ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ താൽപ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. മഹത്തായ അവസരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിതുറക്കുമെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയും തുറന്നുപറഞ്ഞിരുന്നു. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ 10 രാജ്യങ്ങളാണ് നിലവിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. മെക്സിക്കോ (മെക്സിക്കോ സിറ്റി, ഗ്വാഡലജാര-മോണ്ടെറി-ടിജുവാന), ഇന്തോനേഷ്യ (നുസന്താര), തുർക്കി (ഇസ്താംബുൾ), ഇന്ത്യ (അഹമ്മദാബാദ്), പോളണ്ട് (വാർസോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോൾ-ഇഞ്ചിയോൺ) എന്നീ രാജ്യങ്ങളാണ് അവ. 2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2028ല്‍ അമേരിക്കയും 2032ല്‍ ഓസ്‌ട്രേലിയയുമാണ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്.

TAGS : |
SUMMARY : India ready to host Olympics in 2036; An official letter was sent to the International Olympic Committee


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!