ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നി ഇനി നീരജ് ചോപ്രയുടെ പരിശീലകൻ

ന്യൂഡൽഹി: ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡിട്ട ജാന്‍ സെലെസ്നി നീരജ് ചോപ്രയുടെ പരിശീലകനാകും. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന ശൈത്യകാല പരിശീലന ക്യാമ്പോടെ ജാന്‍ സെലെസ്‌നിയുടെ കീഴിലുള്ള പരിശീലനം ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. ടോക്കിയോ, പാരീസ് ഒളിമ്പിക്സുകളില്‍ നീരജിനൊപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ് വിരമിച്ചതോടെ നീരജ് പുതിയ പരിശീലകനെ തേടുകയായിരുന്നു.
1992, 1996, 2000 ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും 1993, 1995, 2001 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യനുമായിരുന്ന സെലെസ്‌നി 1988-ലെ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയിരുന്നു. എക്കാലത്തെയും മികച്ച ഒമ്പത് ജാവലിന്‍ ത്രോകളില്‍ അഞ്ചെണ്ണം സെലെസ്നിയുടെ പേരിലാണ്. ഇതില്‍ 98.48 മീറ്ററിന്റെ ലോക റെക്കോര്‍ഡും ഉള്‍പ്പെടുന്നുണ്ട്. നീരജ് ചോപ്രയുടെ ഇതുവരെയുള്ള മികച്ച ദീരം 89.94 മീറ്ററാണ്.
14 വര്‍ഷമായി ചെക് റിപബ്ലികിന്റെ ജാവലിന്‍ താരമായ ജാക്കൂബ് വാഡ്‌ലെജിന്റെ പരിശീലകനായിരുന്നു സെലെസ്‌നി. ഇവരുടെ നീണ്ട കൂട്ടുക്കെട്ടാണ് നീരജിന്റെ പരിശീലകനായി എത്തുന്നതോടെ ഇല്ലാതാകുന്നത്. താന്‍ ജാന്‍ സെലെസ്നിയുടെ സാങ്കേതികതയെയും കൃത്യതയെയും ശ്രദ്ധിക്കാറുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചിലവഴിക്കാറുണ്ടായിരുന്നതായും നീരജ് ചോപ്ര പറഞ്ഞു.
TAGS: SPORTS | NEERAJ CHOPRA
SUMMARY: Jan selesni to be made coach for athlete Neeraj chopra



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.