സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നവംബർ 10നാണ് സോഹൈൽ ഇന്ത്യയിൽ എത്തിയത്. ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ ബുധനാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകീട്ട് ആയിട്ടും സോഹൈൽ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഹോട്ടലിൽ എത്തിയ പോലീസ് സംഘം സ്പെയർ കീ ഉപയോഗിച്ച് മുറി തുറന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ സോഹൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആർടി നഗർ പോലീസ് മാലിദ്വീപ് ഹൈക്കമ്മീഷനെയും ഇമിഗ്രേഷൻ ഓഫീസിനെയും അറിയിച്ചു.
ഇയാളുടെ കുടുംബം വൈകാതെ ബെംഗളൂരുവിലെത്തുമെന്ന് പോലീസ് പറഞ്ഞു. നവംബർ 15ന് മാലിദ്വീപിലേക്ക് മടങ്ങുന്നതിന് മുമ്പ് മധ്യപ്രദേശിലേക്കും മുംബൈയിലേക്കും പോകാനായിരുന്നു സൊഹൈൽ പദ്ധതിയിട്ടിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Maldivian tourist found dead in Bengaluru hotel



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.