സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ജിമി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവന്ന പുതിയ ചിത്രം ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. സുനിത വില്യസും ബച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലെ സുനിത വില്യംസിന്റെ രൂപമാണ് അതിന് കാരണമായത്. സുനിതയുടെ ശരീരം വല്ലാതെ മെലിഞ്ഞതായും കവിളുകള്‍ ഒട്ടിയതായും ചിത്രത്തില്‍ കാണുന്നു. ദീര്‍ഘകാല ബഹിരാകാശ വാസം സുനിത വില്യസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക ഇതോടെ ഏറിയിരിക്കുകയാണ്. സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.
മര്‍ദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങള്‍ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാവുമെന്നാണ് ചിത്രം നല്‍കുന്ന സൂചനയെന്ന് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. വിനയ് ഗുപ്ത ഡെയ്‌ലി മെയിലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.ചിത്രം കാണുമ്പോള്‍ സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം എതെന്നും ഡോ. ഗുപ്ത പറഞ്ഞു.
ശരീരഭാരം നഷ്ടമാവുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കുറച്ച് നാളുകളായി അവര്‍ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയില്‍ ജീവിക്കുന്നതിനും ശരീര താപം നിലനിര്‍ത്തുന്നതിനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ഈ വര്ഷം ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇപ്പോള്‍ 150 ദിവസത്തോളമായി ബഹിരാകാശത്ത് തുടരുകയാണ് ഇരുവരും.
TAGS : NASA | SUNITA WILLIAMS | STAR LINER
SUMMARY : NASA says Sunita Williams' health satisfactory; But raising concern, new pictures are out



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.