പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

ബെംഗളൂരു : പ്രവാസി മലയാളികൾ പ്രവാസലോകത്ത് ഒപ്പമുള്ളവർക്കും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവർണങ്ങൾ-2024' ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ബെന്നാർഘട്ട റോഡ് എസ്.ജി. പാളയയിലെ ജീവൻ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സോൺ ചെയർമാൻ കെ. വിനേഷ് അധ്യക്ഷത വഹിച്ചു.
നെന്മാറ എം.എൽ.എ. കെ. ബാബു മുഖ്യാതിഥിയായി. പ്രളയകാലത്തും കൊറോണക്കാലത്തും കേരള സമാജം നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കസ്റ്റംസ് അഡിഷണൽ കമ്മിഷണർ പി. ഗോപകുമാർ, സിനിമ-സീരിയൽ താരം രാജീവ് പരമേശ്വരൻ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ പ്രസീദ് കുമാർ, ആഘോഷകമ്മറ്റി ചെയർമാൻ സന്തോഷ് കല്ലട, വനിതാവിഭാഗം ചെയർപേഴ്സൺ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജാ ശ്രീജിത്ത്, യൂത്ത് വിങ് ചെയർമാൻ ജിജോ എം. തോമസ് എന്നിവർ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവയും നടന്നു.
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.