പ്രമോദ് മഹാജന്റെ കൊലപാതകം: വലിയ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മകള്‍


മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുന്‍ എം.പി.യും മകളുമായ പൂനം മഹാജന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.

‘ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഢാലോചന മറച്ചുവച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും. സാമ്പത്തികമോ അസൂയയോ കുടുംബപ്രശ്‌നങ്ങളോ അല്ല കൊലപാതകത്തിനു പിന്നില്‍.'- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പൂനം പറഞ്ഞു.

രാജ്യസഭാംഗവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന  പ്രമോദ് മഹാജനെ 2006 ഏപ്രില്‍ 22-ന് സഹോദരന്‍ പ്രവീണ്‍ മഹാജനാണ് വെടിവെച്ചുകൊന്നത്. വാജ്പേയിയുടെ മന്ത്രിസഭയില്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയെന്നനിലയില്‍ അദ്ദേഹം ഇന്ത്യയുടെ സെല്ലുലാര്‍ വിപ്ലവത്തില്‍ പ്രധാനപങ്കുവഹിച്ചു.

അതേസമയം ഗൂഢാലോചന നടന്നതിന് എന്തെങ്കിലും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ നല്‍കണമെന്ന് ബിജെപി മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.

TAGS :
SUMMARY : Pramod Mahajan's murder: Daughter alleges that there was a big conspiracy


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!