സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു, ജി സഞ്‌ജു നായകൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പോലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം ഇറങ്ങുക. ടീമിലെ ഗോള്‍ക്കീപ്പറും പാലക്കാട് സ്വദേശിയുമായ എസ് ഹജ്മലാണ് വൈസ് ക്യാപ്റ്റന്‍. കോഴിക്കോട് നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാനാണ് ടീം പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ടീമാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുകയെന്ന് പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ആക്രമണ ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കുക എന്നും ബിബി തോമസ് പറഞ്ഞു.
ടീം: ജി സഞ്‌ജു (എറണാകുളം). ഹജ്മൽ എസ് (വൈസ് ക്യാപ്റ്റൻ, പാലക്കാട്), മുഹമ്മദ് അസ്ഹർ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്), മുഹമ്മദ് അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), മനോജ് എം (തിരുവനന്തപുരം), മുഹമ്മദ് റിയാസ് പി ടി (പാലക്കാട്), മുഹമ്മദ് മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ് അർഷാഫ് (മലപ്പുറം), മുഹമ്മദ് റോഷൽ പി പി (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂർ (മലപ്പുറം), ഷിജിൻ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് അജ്സാൽ (കോഴിക്കോട്), അർജുൻ വി (കോഴിക്കോട്), ഗനി അഹമ്മദ് നിഗം (കോഴിക്കോട്).
22 അംഗ ടീമില്‍ പതിഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം ഇരുപത്തിരണ്ടര വയസ്. പതിനേഴുകരനായ മുഹമ്മദ് റിഷാദ് ഗഫൂറാണ് ടീമിനെ ഏറ്റവും പ്രായം കുറഞ്ഞ താരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ പരിശീലകന്‍ വ്യക്തമാക്കി. റെയില്‍വേസ്, പുതുച്ചേരി , ലക്ഷദ്വീപ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് ഇത്തവണ കേരളം.
സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ് അന്തിമ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത് സ്ഥാനങ്ങൾക്കായി 35 ടീമുകളാണ് രംഗത്ത്.
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട് പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന് ഹൈദരാബാദിലെത്തും. ഇന്നുമുതലാണ് യോഗ്യതാ റൗണ്ട് ആരംഭിക്കുന്നത്. തമിഴ്‌നാടും കർണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്. കേരളം ഉൾപ്പെട്ട ഗ്രൂപ്പ് എച്ച് റൗണ്ട് 20 മുതൽ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ്.
TAGS : SANTOSH TROPHY | FOOTBALL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.