സാഹിത്യകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു

ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ ശ്രദ്ധേയയായ ലോക പ്രശസ്ത പാക് എഴുത്തുകാരി ബാപ്‌സി സിദ്ധ്വ(86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ – പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെണ്‍കുട്ടിയുടെ അനുഭവകഥ പറഞ്ഞ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ‘ഐസ് കാൻഡി മാൻ' നോവല്‍ ലോക ശ്രദ്ധ നേടിയിരുന്നു.
ഈ നോവല്‍ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തില്‍ ‘ഐസ് കാന്‍ഡി മാന്‍' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എര്‍ത്ത് പേരില്‍ സിനിമയാക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയില്‍ പോലും ഐസ് കാന്‍ഡി മാൻ ഇടംപിടിച്ചിട്ടുണ്ട്.
1938 ല്‍ കറാച്ചിയിലായിരുന്നു ബാപ്‌സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്ബമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്‌സ് ആയിരുന്നു. പാഴ്‌സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്‌സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്.
പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയില്‍ ജനിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായും ബാപ്സിയെ കണക്കാക്കാറുണ്ട്. സാഹിത്യ ലോകത്തെ വലിയ നഷ്ടം എന്നാണ് ബാപ്സിയുടെ വിയോഗത്തെ പ്രമുഖർ അനുശോചിച്ചത്.
TAGS : LATEST NEWS
SUMMARY : Writer Bapsi Sidhwa passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.