ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് 90 കോടി രൂപ പിഴ ചുമത്തി

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് ഇതുവരെ 90 കോടി രൂപ പിഴ ചുമത്തിയതായി സിറ്റി ട്രാഫിക് പോലീസ്. ഹൈവേയിൽ സ്ഥാപിച്ച ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (ഐടിഎംഎസ്) കാമറകളിൽ 13 ലക്ഷം ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022-2024 കാലയളവിലെ കണക്കാണിതെന്ന് സിറ്റി പോലീസ് പറഞ്ഞു.
90 കോടി രൂപ പിഴ ചുമത്തിയെങ്കിലും 4 കോടി രൂപ മാത്രമാണ് ഇതുവരെ നിയമലംഘകരിൽ നിന്നും ഈടാക്കിയിട്ടുള്ളത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകളാണ് (7 ലക്ഷം) കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അമിതവേഗത (2 ലക്ഷം കേസുകൾ), ലെയ്ൻ അച്ചടക്ക ലംഘനം (ഒരു ലക്ഷം), വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം (23,000) എന്നീ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകെ ബുക്ക് ചെയ്ത 13 ലക്ഷം കേസുകളിൽ 74,000 കേസുകൾ മാത്രമാണ് മൂന്ന് വർഷത്തിനിടെ തീർപ്പാക്കിയത്. 2024ൽ മാത്രം ആകെ 4.1 ലക്ഷം കേസുകൾ ബുക്ക് ചെയ്യുകയും 24 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഇവയിൽ 15,000 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.
TAGS: BENGALURU | EXPRESSWAY
SUMMARY: AI cameras on Bengaluru-Mysuru highway detect 13 lakh violations, slap Rs 90 crore in fines



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.