ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയില്‍. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഇരുവരെയും സംസ്ഥാന സമിതിയില്‍ എത്തിയത്.
ഭാര്യ നല്‍കിയ ഗാർഹിക പീഡനക്കേസില്‍ ബിപിൻ സി ബാബുബിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു. സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. സിപിഐഎം ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തലവേദനയായി നിന്നപ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
TAGS : BJP
SUMMARY : Bipin C. Babu and Madhu Mullashery in BJP state committee



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.