ബോംബ് സ്ഫോടനം: റഷ്യൻ ലഫ്റ്റനന്‍റ് ജനറല്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്‌ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറല്‍ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്.
ഒരു അപ്പാർട്ട്‌മെന്റ് ബില്‍ഡിങ്ങിന്റെ പുറത്താണ് സ്‌ഫോടനമുണ്ടായത്. ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യത്തിന്റെ അന്വേഷണസംഘം സ്ഥിരീകരിച്ചു. 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സ് റിപ്പോർട്ട് ചെയ്തു.
TAGS : BOMB BLAST
SUMMARY : Bomb Blast: Russian Lieutenant General Killed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.