കൈക്കൂലി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് കൈയോടെ പൊക്കി

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. ആലുവ ജോയിന്റ് ആര്‍ ടി ഓഫീസിലെ എം വി ഐ താഹിറുദ്ദീനാണ് പിടിയിലായത്. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7,000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്.
ആലുവ പാലസിന് സമീപം വൈകിട്ട് 5.30ഓടെയാണ് സംഭവം. സ്വകാര്യ വാഹനത്തില്‍ വെച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫീസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു.
വിജിലന്‍സ് ഡിവൈ. എസ് പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് താഹറുദ്ദീനെന്ന് വിജിലൻസ് പറഞ്ഞു.
TAGS : ACCEPTING BRIBE | MOTOR VECHILE DEPARTMENT | ARRESTED
SUMMARY : Bribery: Vigilance arrests motor vehicle inspector



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.