‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല, സംസ്ഥാന സർക്കാരിന് കൃത്യമായ കണക്ക് വേണം’; ഹൈക്കോടതി


കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി.

എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോ​ദിച്ചു. ശരിയായ രീതിയlൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്നും ഹൈക്കോടതി വിമർശനം.

നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.

ഒഡിറ്റിം​ഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തു എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

TAGS : |
SUMMARY : Disaster Management Authority figures are not correct, state government needs accurate figures'; High Court


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!