മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികളായ പ്രണവ്, ആകാശ്, ആദർശ് എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയായ പൃഥ്വിയുടെ നില ഗുരുതരമാണ്.
വിദ്യാർഥികള്‍ സഞ്ചരിച്ച കാര്‍ മൈസൂരു ടി.നരിസ്പൂർ തലക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകര്‍ന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാണ്ഡ്യ പാണ്ഡവപുരയ്‌ക്ക് സമീപം മഹദേശ്വരപുരയ്ക്കടുത്തുണ്ടായ അപകടത്തിൽ സ്കൂട്ടറില്‍ ട്രക്ക് ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ശ്രീരംഗപട്ടണ-ജവർഗി ഹൈവേയിൽ മഹദേശ്വരപുരയ്ക്ക് സമീപമായിരുന്നു അപകടം. നീലനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ശിൽപശ്രീ (34), സന്ധ്യ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ അമ്മ ഷൈലജയുടെ നില ഗുരുതരമാണ്. നാഗമംഗല ഭാഗത്തുനിന്ന് വരികയായിരുന്നു ട്രക്കാണ് സ്കൂട്ടറില്‍ ഇടിച്ചത്. സംഭവത്തില്‍ മേൽക്കോട് പോലീസ് കേസെടുത്തു.
TAGS : ACCIDENT
SUMMARY : Five people died in a road accident in Mandya



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.