ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി കനത്ത പിഴയും ശിക്ഷയും


ന്യൂഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകള്‍, ഫോട്ടോകള്‍ എന്നിവ ദുരുപയോഗം ചെയ്താല്‍ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം. 5 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്‌ നിലവിലുള്ള 2 നിയമങ്ങള്‍ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. രണ്ട് നിയമങ്ങള്‍ ലയിപ്പിച്ച്‌ ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. 2005ലെയും 1950 ലെയും നിയമങ്ങളാണ് ലയനത്തോടെ ഒന്നാകുക. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.

ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താല്‍ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികള്‍ 2019 ല്‍ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു.

TAGS :
SUMMARY : Heavy fines and punishments for misusing the national symbol


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!