ചരിത്രം രചിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗോൾഡൻ ഗ്ലോബിൽ രണ്ട് നോമിനേഷൻ നേടി

ന്യൂഡൽഹി: ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്.
ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് കൂടിയായ പായൽ കപാഡിയയ്ക്കാണ്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി (82-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും ഉയർന്ന നോമിനേഷനുകൾ നേടിയ), ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ഈ ചിത്രം മത്സരിക്കും.മികച്ച സംവിധായികയായി (ചലച്ചിത്രം), പായൽ കപാഡിയ, എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്‌സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
TAGS : ALL WE IMAGINE AS LIGHT
SUMMARY : History by All We Imagine as Light; Received two Golden Globe nominations



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.