‘പശ്ചാത്താപം തോന്നുന്നു’; മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്


ഇംഫാല്‍ : മണിപ്പൂരിനെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. സ്വവസതിയില്‍ നടത്തിയ വര്‍ഷാന്ത്യ വാര്‍ത്ത സമ്മേളനത്തിലായിരുന്നു അപ്രതീക്ഷിത ക്ഷമ ചോദിക്കല്‍.

കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു.മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു

സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനപരവും സമൃദ്ധവുമായ മണിപ്പൂരിലേക്ക് നമുക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാം,' അദ്ദേഹം പറഞ്ഞു, മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നും മുഖ്യ്മന്ത്രി ആവശ്യപ്പെട്ടു

കലാപത്തിലിതുവരെ 12,247 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 625 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബിരേന്‍ സിങ് അറിയിച്ചു. 5600 ആയുധങ്ങളടക്കം 35,000 വെടിക്കോപ്പുകള്‍ തിരിച്ച് പിടിച്ചതായും ബിരേന്‍ സിങ് അവകാശപ്പെട്ടു.

അതേസമയം ബിരേന്‍ സിങിന് സമാനമായി പ്രധാനമന്ത്രി മാപ്പ് പറയാത്തതെന്തെന്നാണ് കോണ്‍ഗ്രസ് ചോദിച്ചു. ലോകവും രാജ്യവും ചുറ്റി നടന്നിട്ടും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല എന്നും ജയ്റാം രമേശ് വിമര്‍ശിച്ചു.

മെയ്‌തെയ് വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മെയ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളില്‍ ഇതുവരെ 220-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്.

TAGS :
SUMMARY : CM Biren Singh apologizes to people for riots

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!