‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 129-ാം ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു.
ബില്ല് വിശകലനത്തിനായി ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനയുട അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണമാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള നീക്കമാണ് ബില്ലിലൂടെ ബിജെപി നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എം.പി ധര്‍മേന്ദ്ര യാദവ് ആരോപിച്ചു. ബില്ല് പാസാവുകയാണെങ്കില്‍ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി ഉണ്ടാവും. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്.
ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു. 2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിസംബര്‍ 4 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 20 ന് അവസാനിക്കും.
TAGS :
SUMMARY : ‘One Country One Election’; The bill was introduced in the Lok Sabha