ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്


ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ ആർ എൻ രവിയെ കണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിന് ഇടപെടണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനമാണ് വിജയ് ഗവർണർക്ക് നല്‍കിയത്.

മഴക്കെടുതിയിലും ഫെങ്കല്‍ ചുഴലിക്കാറ്റിലും സംസ്ഥാനത്തുടനീളമുണ്ടായ നാശനഷ്ടത്തില്‍ ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു.

അതിനിടെ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്' എന്ന് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച്‌ വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർഥിനിയോട് പറഞ്ഞു.

TAGS :
SUMMARY : Vijay met the Governor and submitted a petition


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!