രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ


ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷൻ്റെ ഉയരം. 2025 ജനുവരി അവസാനത്തോടെ പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി ഇത് മാറും. യാത്രക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും സ്റ്റേഷനിൽ സജ്ജമാക്കും. അടിപ്പാത, ഫ്ലൈ ഓവർ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗകര്യങ്ങൾ സഹായകരമാണെന്നാണ് പ്രതീക്ഷ.

ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി എന്നിവയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. നഗരത്തിൻ്റെ വ്യാവസായിക, പാർപ്പിട മേഖലകളിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്ന യെല്ലോ ലൈൻ 5,745 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കുന്നത്. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്ററിൽ 16 സ്റ്റേഷനുകൾ ഉണ്ടാകും.

TAGS: |
SUMMARY: Bengaluru's Yellow Line to soon have India's tallest metro station


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!