ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി.
കാവേരി അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി ഇതിനകം 15,000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ 20,000 പുതിയ കണക്ഷനുകൾ കൂടി നൽകാനാണ് ബോർഡ് തീരുമാനം. എന്നാൽ ബെംഗളൂരുവിലെ പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും കാവേരി ജല കണക്ഷൻ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധിക ചെലവ് ഭയന്ന് പലരും അനധികൃത കണക്ഷനുകൾ നേടിയിട്ടുണ്ട്. അത്തരം കണക്ഷനുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ബോർഡ് എഞ്ചിനീയർമാരും അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ സന്ദർശിച്ച് കാവേരി ജല കണക്ഷൻ ലഭിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും ശിവകുമാർ പറഞ്ഞു.
TAGS: BENGALURU | CAUVERY CONNECTION
SUMMARY: Government mandates Cauvery water connection for all Bengaluru apartments



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.