ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു: ബംഗളൂരു സബർബൻ റെയിലിൽ രണ്ടാം ഘട്ട പാതയുടെ പ്രവൃത്തി സർക്കുലർ റെയിൽ പദ്ധതിയുമായി സംയോജിപ്പിക്കും. 146 കിലോമീറ്റർ പാതയാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. ദേവനഹള്ളി മുതൽ ചിക്കബല്ലാപുര (18 കിമീ), ചിക്കബാനവാര മുതൽ കുനിഗൽ വരെ (50 കിമീ), ചിക്കബാനവര മുതൽ ഡോബ്ബാസ്പേട്ട് വരെ (36 കിമീ), കെംഗേരി മുതൽ ഹെജ്ജാല വരെ (11 കിമി), ഹീലലിഗെ മുതൽ ആനേക്കൽ റോഡ് (11 കിമീ) രാജനുകുണ്ടെ മുതൽ ഒഡേരഹള്ളി (20 കിമീ.) എന്നിങ്ങനെയാണ് ബെംഗളൂരു സബർബൻ റെയിലിന്‍റെ രണ്ടാം ഘട്ട വിപുലീകരണം നടക്കുക.
കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റെ കമ്പനി (കെ- റൈഡ്) രണ്ടാം ഇടനാഴി പാക്കേജ് പ്രകാരം എട്ട് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്ക് 501 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. കരാർ അനുസരിച്ച് 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി, ബൈയപ്പനഹള്ളി-ചിക്കബാനവര, കെംഗേരി – വൈറ്റ്ഫീൽഡ്, ഹീലാലിഗെ-രാജനുകുണ്ടേ എന്നിങ്ങനെ 148.17 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഇടനാഴികളാണ് ബെംഗളൂരു സബർബൻ റെയിൽ ഒന്നാം ഘട്ടത്തിലുള്ളത്. ഇത് 2028ൽ പൂർത്തിയാകും.
അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രാലയം ബെംഗളൂരുവിന് ചുറ്റും 287 കിലോമീറ്റർ വൃത്താകൃതിയിൽ സർക്കുലർ റെയിൽ ശൃംഖല നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ദൊഡ്ഡബല്ലാപൂർ (40.9 കിമീ), ദൊഡ്ഡബല്ലാപുര-ദേവനഹള്ളി (28.5 കിമീ), ദേവനഹള്ളി-മാലൂർ (46.5 കിമീ), മാലൂർ- ഹീലാലിഗെ (52 കിമീ), ഹെജ്ജാല-സോലൂർ (43.5 കിമീ), സോളൂർ-നിഡവണ്ട (34.2 കിമീ), ഹെജ്ജാല-ഹീലാലിഗെ (42 കിമീ) എന്നീ റൂട്ടുകളെ ബന്ധിപ്പിക്കും.
TAGS: BENGALURU | SUBURBAN RAIL PROJECT
SUMMARY: Bengaluru Suburban Railway Phase 2 to cover 146 km, aligns with proposed circular rail network



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.