കെ.കെ. ഗംഗാധരൻ- മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭ: റൈറ്റേഴ്സ് ഫോറം


ബെംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വത്തെയാണ് കെ.കെ. ഗംഗാധരന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു.

ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽ തന്നെ ഉണ്ടായിട്ടുളള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും, അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർത്ഥമാകുന്നത്. അത്തരം മികവുറ്റ മൊഴിമാറ്റങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ കാരണമായത് എന്ന് യോഗം അനുസ്മരിച്ചു. ഹോട്ടൽ ജിയോയിൽ റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ‘ഓർമ്മയിൽ കെ.കെ.ജി' അനുസ്മരണ പരിപാടിയിൽ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.

വിവർത്തനം കലയാണ്, ശാസ്ത്രമാണ്, അതൊരു നൈപുണ്യമാണ്. ഉപയോഗിക്കുന്ന ഭാഷകൾക്കതീതമായി ചിന്തകളും ആശയങ്ങളും പരസ്പരം വിനിമയം ചെയ്യുവാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന സർഗ്ഗാത്മക പ്രവർത്തനമാണ് ട്രാൻസിലേഷൻ എന്ന് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പറഞ്ഞു.

ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ഡോ. കെ. മലർവിഴി, കെ. കവിത, ടി.എം. ശ്രീധരൻ, ഇന്ദിരാബാലൻ, രമ പ്രസന്ന പിഷാരടി, ഡോ. എം.പി. രാജന്‍, സതീഷ് തോട്ടശ്ശേരി, ആർ. വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. പ്രമോദ് വരപ്രത്ത്, ടി.കെ. രവീന്ദ്രൻ, രുഗ്മിണി സുധാകരൻ, ഷംസുദ്ദീൻ കൂടാളി, മെറ്റി കെ ഗ്രേസ്, രമേശ് മാണിക്കോത്ത്, നയൻ നന്ദിയോട്, അശോക് കുമാർ തുടങ്ങിയവർ കെ. കെ. ഗംഗാധരനെക്കുറിച്ചുള്ള ഓർമ്മകളും, അനുഭവങ്ങളും പങ്കു വച്ചു.

മുഹമ്മദ് കുനിങ്ങാട് സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.


TAGS:


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!