സി.പി.എം. നേതാവ് ജി.സി. ബയ്യാറെഡ്ഡി അന്തരിച്ചു

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന സെക്രട്ടേറിയറ്റംഗവും കിസാൻസഭ (കർണാടക പ്രാന്ത റൈത്ത സംഘ) സംസ്ഥാന അധ്യക്ഷനുമായ ജി.സി. ബയ്യാറെഡ്ഡി (64) അന്തരിച്ചു. ശാസ്വകോശരോഗത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കർണാടകത്തിലെ പ്രമുഖ കർഷക നേതാവായ ബയ്യാറെഡ്ഡി ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോലാർ സ്വദേശിയാണ്. അടുത്തിടെ തുമകൂരുവിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും പാർട്ടി സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുത്തിരുന്നു.
സ്വാതന്ത്ര്യസമര സേനാനി ചൗഡപ്പയുടെയും ബയ്യമ്മയുടെയും മകനായി 1960 നവംബർ 10- ന് ചിക്കബല്ലാപുര ഗഡിഗിവരഹള്ളിയിലാണ് ജനനം. 1980-ൽ കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. 1988-ൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി. 1994-ൽ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും 2017-ൽ പ്രസിഡന്റുമായി. 1991-ൽ സി.പി.എം. സംസ്ഥാന കമ്മറ്റിയിലെത്തി. 2021-ലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി നടന്ന ഡൽഹി ചലോ മാർച്ചിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. കർണാടകത്തിലെ വിവിധ കർഷകസംഘടനകളുടെ വേദിയായ സംയുക്ത ഹോരാട്ട കർണാടക ഫോറം രൂപവത്കരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഭാര്യ: മഞ്ജരി. മകൾ: നിലോണ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഗഡിഗിവരഹള്ളിയിൽ നടക്കും.
TAGS : OBITUARY
SUMMARY : CPM leader G.C. Bayyareddy passes away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.