നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്കായി നോർക്കയുടെ ജോലി അവസരം ‘നെയിം’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്കരിച്ച ‘നെയിം' (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്) പദ്ധതിക്ക് തുടക്കം. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിലാണ് ഒഴിവുകൾ.
രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലൂടെ (www.norkaroots.org) 31 നകം അപേക്ഷിക്കാം. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ വർഷം പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെവരെ ശമ്പളവിഹിതം ലഭ്യമാക്കി നിയമിക്കാനാകും.
പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് തൊഴിലവസരം ലഭ്യമാക്കുകകൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പരിൽ ബന്ധപ്പെടാം.
TAGS : NORKA ROOTS
SUMMARY : Norka's ‘NAME' project has started



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.