ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 7 പേർക്ക് പരുക്ക്


വാഷിങ്ടൻ: ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടർന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.രാവിലെ 8.40ഓടെയാണ് സൈബർ ട്രക്ക് കത്തിയെന്ന വിവരം തങ്ങൾക്ക് ലഭിക്കുന്നതെന്ന് ലാസ്‌വേഗാസ് പോലിസ് ഉദ്യോഗസ്ഥൻ കെവിൻ മക്മാഹൽ പറഞ്ഞു. പോലിസ് എത്തുമ്പോൾ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്. വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷനാണോ സ്ത്രീയാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പോലിസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സ്‌ഫോടനത്തെ തുടർന്ന് പരുക്കേറ്റവരുടെ പരുക്ക് സാരമുള്ളതല്ല.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. സ്ഫോടനത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു സംഭവത്തിന് ഭീകരവാദ പ്രവർത്തനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റി​ഗേഷൻ അറിയിച്ചു.

ന്യൂ ഓർലിയാൻസിലെ പുതുവത്സര ദിനത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരാൾ ട്രക്ക് ഓടിച്ചുകയറ്റി വെടിയുതിർത്തിരുന്നു. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്നാണ് നി​ഗമനം. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് സൈബർ ട്രക്ക് പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് എഫ്ബിഐ അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

TAGS : |
SUMMARY : One dead, 7 injured after Tesla truck explodes outside Trump's hotel

.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!