റൂഹാനി ഇജ്തിമ 2025 പത്താം വര്‍ഷിക സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

ബെംഗളൂരു: റമദാന് ഇരുപത്തി ഒന്നിന് ശിവാജി നഗര്‍ മില്ലേഴ്സ് റോഡിലുള്ള ഹസ്രത്ത് ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ കര്‍ണാടക മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ സംയുക്തമായി നടത്തുന്ന റൂഹാനി ഇജ്തിമ 2025 പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് ഇബ്രാഹിം ബാഫക്കി തങ്ങള്‍, മുന്‍ കേന്ദ്ര മന്ത്രി ‘സി.എം ഇബ്രാഹിം ‘മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് ശാഫി സഅദി, വിലേജ് ഇബ്രാഹിം, എച്ച് എം അബൂബക്കര്‍, സബീര്‍ അസ്റത്ത്, ഉസ്മാന് ശരീഫ്, ബഷീര്‍ സഅദി, ഇബ്രാഹിം സഖാഫി നെല്ലൂര്‍. അബ്ദുല്‍ ഹക്കിം, അബ്ദുല്‍ റഹിമാന്‍ ഹാജി എന്നിവരടങ്ങുന്ന 313 പേരുടെ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
മിസ്ബാഹി ശാന്തിനഗര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.ജെ. ഖജാന്‍ജി അബ്ദുല്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. കെ.എം ജെ ജനറല്‍ സെക്രട്ടറി ബഷീര്‍ സഹദി പീനിയ സ്വാഗതം പറഞ്ഞു. സുന്നി കോര്‍ഡിനേഷന്‍ ചെയര്മാന് അനസിദ്ധിക്കി ശിറിയ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം സഖാഫി നെല്ലൂര്‍ വിഷയാവതരണം നടത്തി മുസ്ലിം ജമാഅത്ത് സെക്രട്ടറി മുജീബ് സഖാഫി കൂട്ടായി എസ്.ജെ.യു. ജില്ലാ പ്രസിഡണ്ട് അബ്ദുള്‍നാസര്‍ അസനി, എസ് എം എ പ്രസിഡണ്ട് അബ്ദുല്‍ ഹക്കിം ആര്.ടി നഗര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ലത്തീഫ് നഈമി, എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം സഖാഫി പയോട്ട എന്നിവര്‍ സംസാരിച്ചു . പത്താം വാര്‍ഷിക ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര് പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
TAGS : SUNNI COORDINATION BENGALURU



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.