കടുവയെ കൊല്ലാതെ പിന്നോട്ടില്ല; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നൽകിയ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായത്. കടുവയെ കൊല്ലണമെന്നാണ് മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം. എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം. പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടുള്ള അവധി നൽകണം. പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികൾക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം .രാധയുടെ മക്കളിൽ ഒരാൾക്ക് സ്ഥിര ജോലി നൽകണം.നഷ്ടപരിഹാര തുക ബാക്കി ഉടനടി നൽകണം. അയൽ ജില്ലകളിലെ ആർആർടി എത്തിക്കണം, തുടങ്ങിയവയാണ് ജനങ്ങളുടെ ആവശ്യം.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ കടുവയെ കൊല്ലാനുള്ള നീക്കത്തില്‍ നിന്ന് വനം വകുപ്പ് പിന്നോട്ട് പോയെന്നാണ് നാട്ടുകാരുടെ ആരോപണം. കളക്ടര്‍ മൂന്ന് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും എത്തിയില്ല. നാല് മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.
ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ക്യാമ്പ് ഓഫീസിലെത്തി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച തുടങ്ങി സിസിഎഫ് കെ.എസ് ദീപ, എഡിഎം കെ ദേവകി, ഡിഎഫ്ഒ മാർട്ടിൻ ലോവൽ ജനപ്രതിനിധികൾ എന്നിവർ ചർച്ചയിലാണ്.
അതേസമയം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഞായറാഴ്ച വയനാട്ടിലെത്തും. 11 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
TAGS : TIGER ATTACK | WAYANAD
SUMMARY : There is no turning back without killing the tiger; The locals intensified the protest



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.