അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം–4 ദൗത്യം; ശുഭാംശു ശുക്ല മിഷൻ പൈലറ്റ്‌


ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല.  ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യ കമാൻഡറും വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ (Ax-4) പൈലറ്റായി തിരഞ്ഞെടുത്തു. നാസയും ഐഎസ്ആർഒയും സ്വകാര്യ കമ്പനിയായ ആക്‌സിയോം സ്പേസും ചേർന്നുള്ള ദൗത്യം ഈ വർഷം നടക്കും.

നാസയിലൈ പെഗ്ഗിവിട്‌സണാണ്‌ കമാൻഡർ. ടിബോർ കപു (ഹംഗറി), സ്ലാവോസ്‌ ഉസ്‌നൻസ്‌കി വിസ്‌നിസ്‌കി (പോളണ്ട്‌) എന്നിവരാണ്‌ മറ്റുള്ളവർ. ഈ വർഷം പകുതിക്കുശേഷം ഫ്‌ളോറിഡയിൽനിന്നാണ്‌ വിക്ഷേപണം. 14 ദിവസം ബഹിരാകാശ നിലയത്തിൽ ഇവർകഴിയും. 1984ൽ ഇന്ത്യക്കാരനായ രാകേഷ്‌ ശർമ ബഹിരാകാശ സഞ്ചാരം നടത്തിയിരുന്നു.

2006 ജൂണിൽ IAF ഫൈറ്റർ വിംഗിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്‌ക്ക് Su-30 MKI, മിഗ്-21, മിഗ്-29, ജഗ്വാർ, Hawk , ഡോർണിയർ , An-32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങൾ പറത്തിയ അനുഭവ സമ്പത്തുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. 2019 ലാണ് ഐഎസ്ആർഒ ഗഗൻയാൻ ദൗത്യത്തിനായി ശുഭാൻഷുവിനെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തിൽ നിന്നും പരിശീലനവും നേടിയിരുന്നു.

TAGS : | | SHUBHANSHU SHUKLA
SUMMARY : Axiom-4 mission to the International Space Station; Subhanshu Shukla is the mission pilot


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!