ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ


കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് ഡി.വൈ.സ്‌.പി ജയരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ട് ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ സജി, രാമപടിയാർ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാർ.

ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 60,000 രൂപയും 49 കുപ്പി മദ്യവും കണ്ടെടുത്തു. കൈക്കൂലി കേസിന് പുറമേ അനധികൃത സ്വത്ത് സമ്പാദത്തിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകും. പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പെർമിറ്റ് പുതുക്കാൻ ബസുടമയുടെ മാനേജരായ ചെല്ലാനം സ്വദേശിയോട് 25,000 രൂപയും മദ്യവും ജേഴ്സൺ ആവശ്യപ്പെട്ടു. ഇയാൾക്കു വേണ്ടി 5000 രൂപയും മദ്യക്കുപ്പിയും ഏറ്റുവാങ്ങുന്നതിനിടെ ഏജന്റുമാരാണ് ആദ്യം കുടുങ്ങിയത്.

ചെല്ലാനം- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിന്റെ പെർമിറ്റ് ഈമാസം മൂന്നിന് അവാസാനിച്ചിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും താത്കാലിക പെർമിറ്റ് മാത്രമേ ആർ.ടി.ഒ നൽകിയുള്ളൂ. മാനേജർ പലവട്ടം ഓഫീസ് കയറിയിറങ്ങിയെങ്കിലും പെർമിറ്റ് പുതുക്കി നൽകിയില്ല. തുടർന്ന് ജേഴ്സണിന്റെ നിർദ്ദേശപ്രകാരം രാമപടിയാർ മാനേജരെ കണ്ട്, മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 25,000 രൂപ നൽകണമെന്ന് പറഞ്ഞു.

മാനേജർ ഇക്കാര്യം വിജിലൻസ് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി എസ്. ശശിധരനെ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പരാതിക്കാരൻ സജിക്ക് 5,000 രൂപയും ഒരു കുപ്പി മദ്യവും നൽകി. ഈസമയം സജിക്കൊപ്പം രാമപടിയാറും ഉണ്ടായിരുന്നു. ഇരുവരെയും കൈയോടെ പിടികൂടി ചോദ്യംചെയ്തപ്പോൾ ആർ.ടി.ഒയ്ക്ക് നൽകാനായാണ് പണം കൈപ്പറ്റിയതെന്നു കുറ്റസമ്മതം നടത്തി. തെളിവുകൾകൂടി ശേഖരിച്ചശേഷമാണ് ജെർജസണിനെ അറസ്റ്റ് ചെയ്തത്.

ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ വിജിലൻസ് വിദേശ നിർമ്മിത മദ്യ ശേഖരം കണ്ടു ഞെട്ടി, മുവ്വായിരം രൂപ മുതൽ വിലവരുന്ന വിലകൂടിയ50 ൽ പരം വിദേശ നിർമ്മിത മദ്യക്കുപ്പികളും ,64,000 രൂപയും,കണ്ടെത്തി. കൂടാതെ .50 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റുകൾ സംബന്ധിച്ച രേഖകളും വിജിലൻസ് സംഘം പിടികൂടി, അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ചതിന് ജേഴ്സനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.

TAGS : |
SUMMARY : Cash and bottle to renew bus permit; RTO and 2 middlemen arrested

.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!