ഡൽഹിയിൽ ഭരണമാറ്റം?; ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു, എഎപിക്ക് അടിപതറുന്നു


ഡൽ​ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റ ഫലം പുറത്ത് വരുമ്പോൾ എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെച്ച് ബി.ജെ.പി മുന്നേറ്റം. കേവലം ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള എ.എ.പി ബഹുദൂരം പിന്നിലാണ്. കോൺഗ്രസിന് ഒരു സീറ്റിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു. അവസാന ലീ‍ഡ് നില അനുസരിച്ച് 47 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. എഎപി 22 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 അംഗ നിയമസഭയിലേക്ക്‌ 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം.

അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ്. ജംഗ്പുരയിൽ മനീഷ് സിസോദിയയും ഓഖ്ലയിൽ അമാനത്തുള്ള ഖാനും പിന്നിലാണ്, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് നേടി.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 62 സീറ്റുകൾ വിജയിച്ചാണ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപി ഭരണമുറപ്പിച്ചത്‌. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക്‌ മൂന്ന്‌ എംഎൽഎമാർ മാത്രമാണ് ഉണ്ടായത്‌. 2015ലും 2020ലും കോൺഗ്രസിന്‌ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്.

TAGS : ,
SUMMARY : AAP suffers setback, BJP's lead crosses absolute majority

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!